01 April, 2023 02:20:57 PM
ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ താത്കാലിക ഡോക്‌ടറെ പിരിച്ചുവിട്ടു
വയനാട്: വയനാട്ടിൽ ശരിയായ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ നടപടി. മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്‌ടറെ പിരിച്ചുവിട്ടു. ചികിത്സ നൽകുന്നതിൽ ഡോക്‌ടർക്ക് വീഴ്ച വരുത്തിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് 22 നാണ് വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബീനിഷ്, ലീല ദമ്പതികളുടെ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. അനീമിയയും പോഷകാഹാരക്കുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിന് കാരണം. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളെജിൽ എത്തിച്ച കുഞ്ഞിന് ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് മാതാപിതാക്കൾ പരാതി നൽകിയത്.