31 March, 2023 02:29:43 PM
ലോകായുക്തവിധി വിചിത്ര വിധിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
കൊച്ചി: മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെയും പ്രതിയാക്കിയുള്ള ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്തവിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തായുടെ വിശ്വാസ്യത തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യം മാറും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്നും സതീശൻ ആരോപിച്ചു.