30 March, 2023 11:26:06 AM
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധം; പൊലീസ്
ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്.
ഹർത്താൽ അനുകൂലികൾക്ക് നോട്ടീസ് അയച്ചു. ഹർത്താൽ മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർ ഏറ്റെടുക്കണമെന്നും നോട്ടീസിൽ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരം 7 ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്ന നിർദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നത്. ഇത് നിയമവിരുദ്ധമെന്നാണ് നോട്ടീസിൽ പറയുന്നത്.