28 March, 2023 10:53:54 AM
മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ ജില്ലാ ജഡ്ജിക്കെതിരെ അഭിഭാഷക
കൊച്ചി: ജില്ലാ ജഡ്ജി ചേംബറിലേക്ക് വിളിപ്പിച്ച് കടന്നുപിടിച്ചുവെന്ന പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെയാണ് ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷക പരാതി നൽകിയത്.
പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. പരാതിയെ തുടർന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും.
മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജിയുടെ സമീപനം തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി റജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.