23 March, 2023 02:01:21 PM


കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു



കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് 3 മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇയർ ബഡ്സും പിടിച്ചെടുത്തു.


അഞ്ചാം ബ്ലോക്കിലെ തടവുകാരായ വിജയ് ശങ്കർ, ജസീർ, മുഹമ്മദ് ഹാഫിസ് എന്നിവരിൽ നിന്നാണ് ജീവനക്കാർ ഫോണുകൾ പിടിച്ചെടുത്തത്. ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ ടൗൺ പോലീസ് കേസ്സെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K