22 March, 2023 04:35:30 PM


പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം



വയനാട്: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.  ഈ കേസിൽ പതിനഞ്ചാം പ്രതിയാണ് ഇയാൾ.


തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തമിഴ്നാട് അമ്പലമൂലയിൽ 3 പേരെ കൊന്ന കേസിലെ പ്രതി കൂടിയാണ് ലെനിൻ. ഇയാളെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പീഡനം നടന്ന റിസോർട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K