20 March, 2023 12:40:24 PM


ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചസംഭവം; അറ്റൻഡർ പിടിയിലായി



കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചസംഭവത്തില്‍ അറ്റൻഡർ പിടിയിലായി. വടകര മയ്യന്നൂർ സ്വദേശി ശശിധരനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.


കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് സ്ത്രീകളുടെ സർജിക്കൽ ഐ സി യു വിലേക്ക് മാറ്റിയ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു പീഡനം. പിന്നീട് സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K