20 March, 2023 11:37:18 AM


കൂടത്തായി കേസ്; രഹസ്യ വിചാരണ ഒഴിവാക്കണമെന്ന ജോളിയുടെ ഹർജി തളളി ഹൈക്കോടതി



കൊച്ചി: കൂടത്തായി കേസിൽ തുറന്നകോടതിയിലെ വിചാരണ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും തന്‍റെ കാര്യത്തിൽ കൊതപാതകക്കേസായതിനാൽ പരസ്യവിചാരണയാകാമെന്നുമായിരുന്നു ജോളിയുടെ നിലപാട്.


എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് അവസരമൊരുക്കുന്നതെന്നും സർക്കാ‍ർ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K