16 March, 2023 09:05:52 PM


സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ നിയമ അവബോധം ആവശ്യം - ജസ്റ്റിസ് എസ് സിരിജഗൻ

കൊച്ചി നുവാൽസിൽ എഫ് സി ഐ നിയമ ഉദ്യോഗസ്ഥർക്ക് റിഫ്രഷർ പ്രോഗ്രാം



കൊച്ചി : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ നിയമ ഉദ്യോഗസ്ഥർക്കായി നുവാൽസിൽ നടക്കുന്ന ദ്വിദിന ദേശീയ പരിശീലന ശിൽപ്പശാല ആക്ടിങ് വൈസ് ചാൻസിലർ ജസ്റ്റിസ് (റിട്ട) എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിയമ അവബോധം ഉണ്ടായിരിക്കേണ്ടത് അവരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഫ് സി ഐ ജനറൽ മാനേജർ ( ലോ ) ജോർജ് കുര്യാക്കോസ് , പ്രൊഫ മിനി എസ് , അരുൺ കുമാർ എസ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ചയും പരിശീലന പരിപാടി നടക്കും. സമാപന യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് പങ്കെടുക്കും.

ചിത്രവിവരണംഎഫ് സി ഐ നിയമ ഉദോഗസ്ഥർക്കായി നുവാൽസിൽ നടക്കുന്ന ദ്വിദിന റിഫ്രഷർ പ്രോഗ്രം ആക്ടിങ് വൈസ് ചാൻസലർ ജസ്റ്റിസ് ( റിട്ട) എസ് സിരിജഗൻ ഉദ്ഘാടനം ചെയ്യുന്നു. മഹാദേവ് എം ജി , ജോർജ് കുര്യാക്കോസ്, അരുൺ കുമാർ എസ് , പ്രൊഫ .മിനി എസ് , ഡോ ആശ ജി എന്നിവർ സമീപം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K