11 March, 2023 04:35:04 PM
പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കൊല്ലും'; ജയില്‍ ഉദ്യോഗസ്ഥന് വധഭീഷണി
കണ്ണൂർ: പ്രാർഥനയ്ക്ക് പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന് ജയില്‍ ഉദ്യോഗസ്ഥന് തടവുകാരന്‍റെ ഭീഷണി. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. എൻ.ഐ.എ. കേസിലെ തടവുകാരനായ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ജയില്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരേ ജോയിന്‍റ് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാർഥനയ്ക്ക് പള്ളിയിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണി. ജോർജിയയിൽ തീവ്രവാദസംഘടനയായ ഐ.എസിൽ ചേരാൻ പോയയാളാണ് മുഹമ്മദ് പോളക്കണ്ടി . ഐ.എസ്. ബന്ധത്തിന്റെ പേരിൽ യു.എ.പി.എ. ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിട്ടുള്ളത്.