10 March, 2023 10:16:09 AM


കോഴിക്കോട് ഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ



കോഴിക്കോട്: ഫ്ലാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയിൽ. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്. വെള്ളയിലിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് വീണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. പന്ത്രണ്ടാം നിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ടി.കെ.സതീഷ്  പറഞ്ഞു. വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സതീഷ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K