03 March, 2023 03:24:00 PM
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം. ഒറീസാ സ്വദേശി രതൻ കുമാറാണ് മരിച്ചത്. പരിക്കേറ്റവരും ഒറീസയിൽ നിന്നുള്ളവരാണ്. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവർത്തിച്ച കെട്ടിടവും തകർന്നു.