23 February, 2023 10:54:58 AM


വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസ് ജീപ്പിന് തീപിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്



കാസർഗോഡ്: വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസ് ജീപ്പിന് തീപിടിച്ചു. ജീപ്പ് പൂർണമായി കത്തി നശിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ ബിജുവിന് പരിക്കേറ്റു. പുലർച്ചെ നാലരയോടെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാറക്കെട്ട റോഡിലെ ഫാമിലി കോളനിക്ക് സമീപം അപകടത്തിൽപ്പെട്ടത്. നൈറ്റ് പെട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ് ഐ പ്രശാന്തും സംഘവുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബിജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റിലിടിച്ച് കത്തുകയായിരുന്നു. അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K