21 January, 2023 05:44:05 PM
''ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'': ഡിജിറ്റല്‍ വാഹന പര്യടനം തുടരുന്നു
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ജില്ലയില്‍ പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ജനുവരി 21 ന് പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം പുതുശ്ശേരി ജങ്ഷന്‍, സിവില്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കല്ലേപ്പുള്ളി, ഒലവക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ് സുരക്ഷാ പോളിസി, കെ.എസ്.ഇ.ബി സൗര പുരപ്പുറ പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളുടെ അവതരണവും നടത്തി.
ഡിജിറ്റല്‍ വാഹന പ്രദര്‍ശനം നാളെ (ജനുവരി 22)
പിരായിരി- രാവിലെ 10 ന്
പറളി- ഉച്ചയ്ക്ക് 12 ന്
പത്തിരിപ്പാല- ഉച്ചയ്ക്ക് 2.30 ന്
ഒറ്റപ്പാലം- വൈകിട്ട് 4.30 ന്
കുളപ്പുള്ളി- വൈകിട്ട് 6.30 ന്