15 January, 2023 08:50:36 PM


സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്‍റെ പരാക്രമം



തൃശൂര്‍: സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്‍റെ പരാക്രമം. തൃശൂര്‍ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെയാണ് സംഭവം. അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K