26 December, 2022 12:06:20 PM


കുടുംബവീട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ 17 കാരി മുങ്ങി മരിച്ചു



കല്പറ്റ : നീലഗിരി എരുമാടിലെ കുടുംബവീട്ടിൽ അവധി ആഘോഷിക്കാൻ പോയ വയനാട് സ്വദേശിനി മുങ്ങിമരിച്ചു. തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി പ്രജി-സിന്ധു ദമ്പതികളുടെ മകള്‍ അനുപ്രിയയാണ് (17) മരിച്ചത്. എരുമാടിലെ തറവാടു വീടിനു സമീപമായിരുന്നു അപകടം.

കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഉടൻ തന്നെ അനുപ്രിയയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ഷെയ്ന്‍ ബേസിൽ സഹോദരനാണ്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K