20 December, 2022 05:17:18 AM
ഏറ്റുമാനൂർ കുടുംബകോടതി: അഡീഷണൽ കൗൺസിലർ പാനൽ ക്ഷണിച്ചു
ഏറ്റുമാനൂർ: ഏറ്റുമാനൂർ കുടുംബകോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അഡീഷണൽ കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി/ സൈക്കോളജി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകൾ ഡിസംബർ 30ന് വൈകിട്ട് മൂന്നിനകം ഏറ്റുമാനൂർ കുടുംബ കോടതി ഓഫീസിൽ ലഭിക്കണം. അപേക്ഷകൾ പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഫോൺ നമ്പറും ഇ മെയിലും ഉണ്ടായിരിക്കണം.