13 December, 2022 01:46:51 PM


കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു; റോഡ് കേരളത്തിലും മറിഞ്ഞ കാര്‍ കര്‍ണാടകയിലും



കാസർഗോഡ്: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. ദേ​ലം​പാ​ടി കൊ​ട്ടി​യാ​ടി​യി​ലെ തേ​ങ്ങ വ്യാ​പാ​രി സാ​നു​വി​ന്‍റെ ഭാ​ര്യ ഷാ​ഹി​ന (35), മ​ക​ള്‍ ഫാ​ത്തി​മ​ത് ഷ​സ (നാ​ല്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സാ​നു​വി​ന്‍റെ ഉ​മ്മ ബീ​ഫാ​ത്തി​മ, സ​ഹോ​ദ​ര​ന്‍ അ​ഷ്റ​ഫ്, സ​ഹോ​ദ​ര​ൻ ഹ​നീ​ഫ​യു​ടെ ഭാ​ര്യ മി​സി​രി​യ, മ​ക​ള്‍ ആ​റു വ​യ​സു​കാ​രി സ​ഹ​റ, മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ യാ​ക്കൂ​ബി​ന്‍റെ ഭാ​ര്യ സ​മീ​ന, മ​ക​ള്‍ അ​ഞ്ചു​വ​യ​സു​കാ​രി അ​ല്‍​ഫ ഫാ​ത്തി​മ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ദേ​ലം​പാ​ടി പ​ര​പ്പ​യി​ല്‍ വൈകുന്നേരം 3.45 നാ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക സു​ള്ള്യ​യി​ലെ വി​വാ​ഹ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​ത്തൂ​ര്‍ ക​ര്‍​ണൂ​ര്‍ ഗോ​ളി​ത്ത​ടി​യി​ല്‍​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഗ്വാ​ളി​മു​ഖ​യി​ല്‍​നി​ന്ന് പ​ര​പ്പ​യി​ലെ​ത്തി​യ​പ്പോ​ള്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നു. വേ​ഗ​ത​യി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍ റോ​ഡി​ല്‍ തെ​ന്നി​മാ​റി മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. 

സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി നില്‍ക്കുകയായിരുന്നു. അപകടത്തില്‍‌ ആറു പേർക്ക് പരിക്കേറ്റിരുന്നു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണമായതത്. 


അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാല്‍ റോഡ് കേരളത്തിലാണെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷന്‍ സിഐ എ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ സംഭവത്തിൽ കേസെടുത്തിരുന്നില്ല. നേരത്തെ ഇവിടെ അപകടം നടന്നപ്പോള്‍ കേസെടുത്തത് കര്‍ണ്ണാടക പൊലീസ് ആണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണ്ണാടകയാണെന്നാണ് വില്ലേജ് ഓഫീസറും വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള പൊലീസ് കേസെടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K