12 December, 2022 12:55:28 PM


റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് ദമ്പതികൾക്കും മകനും പരിക്ക്



കൂത്താട്ടുകുളം: എം.സി റോഡിൽ കൂത്താട്ടുകുളത്തിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് തിരുവല്ല സ്വദേശികളായ ദമ്പതികൾക്കും മകനും പരിക്ക്. പാലുംമൂട്ടിൽ ഷോൺ സാജൻ ഫിലിപ്പിനും, ഭാര്യ ജീൻ സൂസൻ, മകൻ ഒരു വയസുകാരൻ ഡെറിക്ക് എന്നിവർക്കാണ് പരിക്കേത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരിൽ ജീൻ സൂസനെ കോട്ടയം തെള്ളകത്തെ ആശുപത്രിയിലേയ്ക്കു മാറ്റി.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ ചോരക്കുഴി വലിയ പാലത്തിനുസമീപം ആയിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും തിരുവല്ലയ്ക്കു പോകും വഴിയാണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോട്ടയം ഹൈവേ പെട്രോളിംങ് സംഘമെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിരികിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്നു എം.സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K