12 December, 2022 12:19:32 PM


ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഒട്ടേറെ പേര്‍ക്ക് പരിക്ക്



കോഴിക്കോട്: വടകര അഴിയൂരില്‍ ദേശീയപാതയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയ്യപ്പ ഭക്തര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K