09 December, 2022 03:41:53 PM
എംഎല്‍എ എത്തിയപ്പോള്‍ പ്രസിഡന്‍റ് ഇറങ്ങിപോയി; സാബു എം ജേക്കബിനെതിരെ കേസ്
കൊച്ചി: ട്വന്‍റി 20 കോര്‍ഡിനേറ്റും കിറ്റെക്സ് എംഡിയുമായ സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍റെ പരാതിയിലാണ് കേസ്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എംഎല്‍എ എത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ അംഗങ്ങള്‍ ഇറങ്ങി പോയതാണ് പരാതിക്ക് കാരണം. ട്വന്‍റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എംഎല്‍എ നേരത്തെയും രംഗത്ത് വന്നിരുന്നു.