06 December, 2022 09:45:59 PM


വാക്ക് പാലിച്ച് ടോണി: കണ്ണൂരിൽ ആക്രമിക്കപ്പെട്ട കുട്ടിയെ കാറിൽ കയറ്റി നഗരപ്രദക്ഷിണം ചെയ്തു



കോഴിക്കോട്: കണ്ണൂരിൽ കാറിൽ ചാരി നിന്നതിനു ആക്രമിക്കപ്പെട്ട കുട്ടിയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ടോണി കോഴിക്കോട് എത്തി. കുട്ടിയെ തന്റെ കാർണിവൽ കാറിൽ കയറ്റി കറക്കും എന്നായിരുന്നു കോട്ടയം അച്ചായൻസ് ഗോൾഡ് ഉടമ ടോണി പറഞ്ഞിരുന്നത്. ഇന്ന് രാവിലെ കോഴിക്കോട് എത്തിയ ടോണി കുട്ടിക്ക് ഒരുപാട് സമ്മാനങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ കാറിൽ കയറ്റി കറക്കുകയും ചെയ്തു.


'വാക്ക് പറഞ്ഞിട്ട് പാലിച്ചില്ലേൽ നമ്മൾ പിന്നെ എന്നാ കോട്ടയംകാരനാ അല്ലെ' എന്നായിരുന്നു ടോണിയുടെ പ്രതികരണം. കുട്ടിയോടൊപ്പം പിതാവും മാതാവും സഹോദരിയും ടോണിയുടെ ആഡംബരകാറിൽ കയറി നഗരപ്രദക്ഷിണം നടത്തി. ടോണിയോടൊപ്പം സ്ഥാപനത്തിന്റെ ജനറൽ മാനേജർ ഷിനിൽ കുര്യനും ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K