29 November, 2022 06:24:22 PM


രണ്ടു ദശാബ്ദം പൂർത്തിയാക്കിയ നുവാൽസിൽ പൂർവ വിദ്യാർഥികളുടെ ആഘോഷം



കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസ് രണ്ടു ദശാബ്ദം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചു ആദ്യ ബാച്ച്  മുതൽ ഇപ്പോൾ പുറത്തിറങ്ങിയ ബാച്ച് വരെയുള്ള 15 ബാച്ചുകളിലെ പൂർവ  വിദ്യാർഥികൾ നുവാൽസിൽ ഒത്തുകൂടി . വൈസ് ചാൻസലർ ഡോ കെ സി സണ്ണി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ രജിസ്ട്രാർ മഹാദേവ് എം ജി , അസ്സോസിയേറ്റ് പ്രൊഫ ഡോ അനിൽ ആർ നായർ എന്നിവർ പങ്കെടുത്തു. ആദ്യ രജിസ്ട്രാർ മുഹമ്മദ് ഹാഷിം, ആദ്യകാല അധ്യാപകരായ സുധീഷ്കുമാർ , ഡോ രാജൻ മത്തായി , സിസ്റ്റർ ജെയിൻ , എബ്രഹാം മേച്ചിങ്കര എന്നിവരും പങ്കെടുത്തു അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.


ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ കോർപ്പറേറ്റ് ലോകത്തു മിച്ച സ്ഥാനം വഹിക്കുന്നവർ , വിവിധ സംസ്ഥാനങ്ങളിൽ ജുഡീഷ്യൽ ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർ, സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകരായി  പ്രവർത്തിക്കുന്നവർ ഇന്ത്യക്കകത്തും പുറത്തും പ്രശസ്ത സർവകലാശാലകളിൽ അധ്യാപകരും ഗവേഷകരുമായി പ്രവർത്തിക്കുന്നവർ, മിലിട്ടറി സർവീസിൽ അഡ്വ ജനറലായി പ്രവർത്തിക്കുന്നവർ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികൾ കുടുംബസമേതമാണ് നുവാൽസിൽ ഒത്തുകൂടിയത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K