14 November, 2022 05:17:38 PM
സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കോഴിക്കോട് കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇയാൾ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ കൂരാച്ചുണ്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തതിന് പിന്നാലെ വിനോദ് കുമാർ ഒളിവിൽ പോയതായാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നൽകിയത്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.