27 October, 2022 01:40:23 PM
ചികിത്സാ പിഴവ്: വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുത്തിവയ്പ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മരുന്ന് മാറി കുത്തിവച്ചതാണ് സിന്ധു മരിക്കാൻ കാരണമായതെന്ന് ഭർത്താവ് രഘു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിന്മേൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു.