27 October, 2022 10:21:05 AM


കൊച്ചിയിൽ കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിനി: കൂടെ താമസിച്ച ആളെ തിരയുന്നു



കൊച്ചി: എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ ദമ്പതികളല്ലെന്നും റാം ബഹദൂര്‍ എന്നത് വ്യാജ പേരാണെന്നും സൗത്ത് പോലീസ് വ്യക്തമാക്കി.

നഗരത്തിലെ ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ഭഗീരഥി ധാമി ജോലി ചെയ്തിരുന്നത്. ലക്ഷ്മി എന്ന പേരിലാണ് ഇവര്‍ ചെലവന്നൂരില്‍ വാടകയ്ക്ക് താമസിച്ചത്. കഴിഞ്ഞ 24നാണ് ചെലവന്നൂരിലെ വാടകവീട്ടില്‍ ധാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K