12 October, 2022 11:32:06 PM
എൽദോസിന് പൂർണ പിന്തുണയുമായി ഭാര്യ; യുവതിക്കെതിരെ മോഷണ പരാതി
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് പൂർണപിന്തുണയുമായി അദ്ദേഹത്തിന്‍റെ ഭാര്യ രംഗത്തെത്തി, പീഡനപരാതി കെട്ടിച്ചമച്ചതാണ്, എല്‍ദോസിന്‍റെ ഫോണ്‍ യുവതി മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തുവെന്നും അരോപിച്ച് യുവതിക്കെതിരെ കുന്നപ്പിള്ളിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.
ഇത് വരെ സംഭവത്തിൽ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്എംഎല്‍എ ഓഫീസിലും വീട്ടിലും ഫോണ്‍ ഇല്ലെന്നാണ് വിവരം.എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്‍റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസ്സ് രജിസ്‌റ്റര്‍ ചെയ്തു.
തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കോസ്സെടുത്തിരുന്നു.അതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്.
കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.മറുപടി കിട്ടിയില്ലെന്നും മറുപടി കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.