04 October, 2022 02:25:53 PM


സംഗീതം മാനുഷികമൂല്യങ്ങള്‍ തേടിയുള്ള യാത്രയുടെ ഭാഗം - ഗണേശ് സുന്ദരം



കൊച്ചി: സംഗീതം മാനുഷികമൂല്യങ്ങള്‍ തേടിയുള്ള യാത്രയുടെ ഭാഗമാണെന്ന് പ്രശസ്ത പിന്നണി ഗായകന്‍ ഗണേഷ് സുന്ദരം. നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ നടന്നുവരുന്ന നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മഹാനവമി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൃഷ്ണന്‍ നമ്പീശന്‍, സുമേഷ് മേനോന്‍, വേണുഗോപാല്‍ കുറുമശ്ശേരി, അനില്‍ ഇടപ്പള്ളി, നാരായണന്‍ ഭട്ടതിരിപ്പാട്, വേണു കാക്കനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ കലാകാരന്മാര്‍ പങ്കെടുത്ത നൃത്തനൃത്യങ്ങളും സംഗീതാരാധനയും നടന്നു.


വിജയദശമിദിനമായ നാളെ രാവിലെ 4.30ന് വിദ്യാരംഭവും പൂജയെടുപ്പും ആരംഭിക്കും. 7ന് വിജയദശമി സംഗീതോത്സവം പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതാര്‍ച്ചന, ഡാന്‍സ് എന്നിവ വിവിധ സമയങ്ങളിലായി നടക്കും. വൈകിട്ട് 6.30ന് സമാപനസമ്മേളനം ഡോ.ജ്യോതിഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  7ന് ജുഗല്‍ ബന്ദി,  7.30ന് പഞ്ചരത്നകീര്‍ത്തനാലാപനം എന്നിവ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K