28 September, 2022 07:46:18 PM
ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
ആലുവ: ആലുവയിൽ എന്‍ ഐ എ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിലായിരുന്നു പരിശോധന. പിഎഫ്ഐ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. പരിശോധനാ സമയം വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ചില രേഖകൾ കണ്ടു കെട്ടിയതായാണ് സൂചന. ബിനാനിപുരം, ആലുവ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.