21 September, 2022 11:51:23 AM


ബന്ധം വേര്‍പെടുത്താതെ വിവാഹം കഴിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍



കൊച്ചി: കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം പി പദ്മകുമാര്‍, തൃപ്പൂണിത്തുറ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി സ്മിത എന്നിവരെയാണ് കളക്ടര്‍ രേണു രാജ് സസ്‌പെന്‍ഡ് ചെയ്തത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഇരുവരും വിവാഹം ചെയ്തതെന്ന് കാട്ടി ആദ്യ ഭാര്യയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. 

കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു പദ്മകുമാറും, സ്മിതയും വിവാഹിതരായത്. വിവാഹത്തിന്റെ രേഖകള്‍ അടക്കമായിരുന്നു കളക്ടര്‍ക്ക് പരാതി നല്‍കിയത്. സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K