20 September, 2022 09:25:15 PM


15 ഓളം പിടിച്ചുപറി കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശി അറസ്റ്റിൽ



കൊച്ചി: കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 15 ഓളം പിടിച്ചുപറി കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ അനില്‍കുമാർ (44) ആണ് ചോറ്റാനിക്കര പോലിസിന്‍റെ പിടിയിലായത്.  2015 ല്‍ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ നാല് പിടിച്ച്പറി കേസ്സില്‍ ജാമ്യം എടുത്ത ശേഷം പോലീസിന് പിടികൊടുക്കാതെ കേരളത്തിലും പുറത്തുമായി  വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ കെ.പി.ജയപ്രസാദിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K