14 September, 2022 02:35:12 PM
എറണാകുളത്ത് സഹോദരങ്ങളായ വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തിരുവനന്തപുരത്തേക്കും
കൊച്ചി: എറണാകുളത്ത് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ നടത്തുന്നു. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലിസിൽ പരാതി നൽകിയത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകളില്‍ വ്യക്തമായതോടെ അന്വേഷണം വ്യാപിപ്പിച്ചു.