14 September, 2022 02:34:23 PM


പൊലീസ് സ്റ്റേഷനിൽ വളർത്തുനായയുമായി അതിക്രമം നടത്തിയ സംഭവം: പ്രതിക്ക് ജാമ്യം



കൊച്ചി: ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ വളർത്തുപട്ടിയുമായി എത്തി  അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം. ഹൈക്കോടതിയാണ് കൂനംമൂച്ചി സ്വദേശി വിൻസന്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 15,000 രൂപ കെട്ടിവയ്ക്കാനും കോടതി നി‍ർദേശിച്ചു. കഴിഞ്ഞ മാസം 22 നാണ് പൊലീസ് സ്റ്റേഷനിൽ  പ്രതി അതിക്രമം കാണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K