10 September, 2022 07:44:39 PM


വയനാട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു



കൽപ്പറ്റ: വയനാട്ടില്‍ രണ്ട് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആക്രമണത്തിനിരയായ ഒമ്പതാം ക്ലാസ്  വിദ്യാര്‍ഥിനിയുടെ മുഖത്തും, തുടയിലും പരിക്കേറ്റു. തരിയോട് ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സുമിത്രയ്ക്കും, തരിയോട് സ്വദേശി ബിജു തോമസിനുമാണ് കടിയേറ്റത്.

പടിഞ്ഞാറത്തറ മാടത്തും പാറ ആദിവാസി കോളനിയിലെ സുരേഷ്-തങ്ക ദമ്പതികളുടെ മകളാണ് പരിക്കേറ്റ സുമിത്ര. പടിഞ്ഞാറത്തറയില്‍ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവരെ കൽപ്പറ്റ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K