05 September, 2022 07:26:59 PM
കൊടുവള്ളിയില്‍ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു
കോഴിക്കോട്: കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. മകനോട് ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്യവെയാണ് ദാരുണാന്ത്യം സംഭവിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ മജീദിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കൊടുവള്ളിയിൽ എത്തിച്ച് രാത്രി 08:00 മണിക്ക് ദാറുൽഅസ്ഹറിൽ പൊതു ദർശനത്തിനു വെക്കും. ഖബറടക്കം രാത്രി 09:00-മണിക്ക് ആക്കി പോയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.