04 September, 2022 08:01:31 PM


മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലി കൊന്നു



കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിൽ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലി കൊന്നു. മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്. ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5 വയസുകാരിക്കും കടിയേറ്റു. മകളെ കടിക്കുന്നതിനിടയിൽ രക്ഷിക്കുന്നതിനിടയിലാണ് മാതാവിനും കടിയേറ്റത്.

മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടർന്ന് നായയെ നാട്ടുകാർ തല്ലി കൊന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K