31 August, 2022 06:03:51 PM
ചാർജ് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്നിബാധ: 10 സ്കൂട്ടറുകൾ കത്തിനശിച്ചു
കോഴിക്കോട്: വയനാട് റോഡിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീ പിടുത്തം. ചാർജ് ചെയ്യുന്നതിനിടെ ഒരു സ്കൂട്ടറിന്റെ ബാറ്ററി പൊട്ടി തെറിച്ചാണ് തീ പടർന്നത്. ആളപായമില്ല. 10 സ്കൂട്ടറുകൾ കത്തി നശിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തെ കോമാക്കി ഇലക്ട്രിക്ക് ഷോറുമിൽ തീപിടുത്തം ഉണ്ടായത്.
എം എൻ ടവറിൽ പ്രവർത്തിക്കുന്ന ഏക്സൻ മോട്ടോർസ് ഉടമസ്ഥയിലുള്ള ഷോറുമിലെ ഗോഡൗണിലാണ് തിപിടുത്തമുണ്ടായത്. സർവീസ് വിഭാഗത്തിലിരുന്ന 10 സ്കൂട്ടറുകളും പൂർണ്ണമായും രണ്ട് വാഹനങ്ങൾ ഭാഗികമായും കത്തി നശിച്ചു.
17 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. ബീച്ച് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.