07 August, 2022 01:10:55 PM


കാസർകോട് സുങ്കതകട്ടയിൽ 10 വര്‍ഷം പഴക്കമുള്ള ബഹുനില കെട്ടിടം തകർന്ന് വീണു



കാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. ആർക്കും പരിക്കില്ല. കെട്ടിടത്തിന് വിള്ളൽ വന്നതിനാൽ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. മൂന്ന് നിലകളുള്ള കെട്ടിടം 10 വർഷം മുമ്പ് നിർമ്മിച്ചതാണ്. 

കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. രണ്ട് കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K