22 July, 2022 10:23:43 AM


വടകരയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; മരണകാരണം പോലീസ് മർദനമെന്ന് ബന്ധുക്കൾ



കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മർദനമേറ്റാണ് മരണമെന്ന് ആരോപണമുയർന്നു. പൊന്മേരി പറമ്പിൽ താഴെ കൊയിലോത്ത് സജീവനാണ് (42) മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സജീവനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അടക്കാത്തെരുവിൽ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. 

എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് മർദനമേറ്റതാണ്
മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K