06 June, 2022 04:22:55 PM


അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളം; പെൺകുട്ടികളടക്കം നാല് വിദ്യാർഥികൾ പിടിയിൽ



കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികൾ പൊലീസ് പിടിയിൽ. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാല് വിദ്യാർഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ - പാളയം ജങ്ഷന് സമീപമുള്ള റോഡില്‍ ബഹളം വെച്ചത്. തുടർന്നാണ് ഇവരെ കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങിയ സംഘം സ്റ്റേഷനില്‍ വെച്ച് പൊലീസിന് നേരെ ചീത്തവിളിക്കുകയും കസ്റ്റഡിയിൽ നിന്നും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബന്ധുക്കളെത്തിയതിന് ശേഷമേ വിടുകയുള്ളൂവെന്ന നിലപാടിലായിരുന്നു പൊലീസ്. കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K