28 May, 2022 02:00:56 PM
'കെ റെയില്‍ നടപ്പാകില്ല; ജനങ്ങളുടെ നിലവിളിയാണ് ഉയരുന്നത്' - സുരേഷ്ഗോപി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കായി പ്രചരണത്തിനായി സുരേഷ് ഗോപി എത്തി. തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. പിടിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ട് എ എന്‍ രാധാകൃഷ്ണനാണ് നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. 'കെ റെയില്‍ നടപ്പാകില്ല. ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ലോകം മാറിയതും ഇന്ത്യ മാറിയതും പലരും അറിയുന്നില്ല' അദ്ദേഹം പ്രതികരിച്ചു.
പി സി ജോര്‍ജിന്‍റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും. വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. 'കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും. അത് ഞാന്‍ പാഠമാക്കി വച്ചിട്ടുണ്ട്' സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.