21 May, 2022 03:49:26 PM
അപ്രൈസറുടെ മരണം; പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ് പുതിയ തലത്തിലേക്ക്. ബാങ്കിലെ അപ്രൈസർ മോഹനൻ ഇന്നലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വൈസ് പ്രസിഡന്റ് അടക്കം തട്ടിപ്പുകാരെ സംരക്ഷിക്കുന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലാ കമ്മിറ്റി രംഗത്തെത്തി.
കുറ്റവാളികളെ പ്രതിരോധിക്കാൻ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിൽ പ്രസംഗിച്ചവർ തട്ടിപ്പ് നടത്തിയതിന്റെ കുറ്റം അപ്രൈസറുടെ ചുമലിൽ കെട്ടി വച്ചിരുന്നതായും കേസിൽ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസർ മരിച്ചതിൽ ദുരുഹതയുണ്ടന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.