05 May, 2022 07:04:19 PM


പതിമൂന്നാമത് കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമര്‍പ്പണം മെയ് 28ന്



കൊച്ചി: തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷാവർഷം  വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം  തെളിയിച്ച കലാകാരന്മാർക്ക്  നൽകി വരുന്ന  2022ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖാപിച്ചു . 

കഥകളിവേഷം  - കലാമണ്ഡലം സോമൻ, സംഗീതം - സദനം ശിവദാസ്, ചെണ്ട - കലാഭാരതി ഉണ്ണികൃഷ്ണന്‍, മദ്ദളം - കലാനിലയം പ്രകാശൻ, ചുട്ടി - പുരുഷോത്തമൻ ചിങ്ങോലി

ഓട്ടൻതുള്ളൽ : അരുൺ ആർ കുമാർ, ചാക്യാർകൂത്ത് : ശ്രീരാജ് കിള്ളിക്കുറുശ്ശിമംഗലം, കൂടിയാട്ടം :  കലാമണ്ഡലം സിന്ധു, മോഹിനിയാട്ടം : അനുപമ മേനോൻ, ഭരതനാട്യം : സൗമ്യ  ബാലഗോപാൽ, കുച്ചുപ്പുടി : ഷീബ സുന്ദർ രാജ്, തായമ്പക : മട്ടനൂർ ശ്രീരാജ്

പഞ്ചവാദ്യം: തിമില  - കോങ്ങാട് മോഹനൻ, മദ്ദളം  - ചാലക്കുടി രാമൻ നമ്പീശൻ, ഇടയ്ക്ക - നായരമ്പലം  നന്ദകുമാർ മാരാർ, ഇലത്താളം - കാട്ടുകുളം ബാലകൃഷ്ണൻ, കൊമ്പ് -  കേരളശ്ശേരി കുട്ടൻ

കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്കൃതരെ ഇത്തവണയും  തെരഞ്ഞെടുത്തിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ജന്മദിനമായ മെയ് 28നു നോർത്ത്  പറവൂർ കളിയരങ്ങിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ വെളുത്താട്ട് ഭഗവതി ക്ഷേത്രം ഹാളിൽവെച്ചു ഒരു പിറന്നാളിന്റെ ഓർമ്മക്ക് കലാസാഗർ പുരസ്കാര സമർപ്പണം  നടത്തുന്നതായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K