05 May, 2022 09:12:50 AM
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോഴിക്കോട്: കോഴിക്കോട്ട് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിഥി തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.