04 May, 2022 07:41:55 AM


കാസര്‍കോട് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ നാലു കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു



കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഷവര്‍മ കഴിച്ച്‌ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടിരീയ എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഭക്ഷ്യ വിഷബാധയേറ്റ് ഇതുവരെ 51 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K