03 May, 2022 03:56:40 PM
ഭക്ഷ്യവിഷബാധ: വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾ ആശുപത്രിയിൽ
കല്‍പറ്റ: വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.