25 April, 2022 11:50:23 AM
കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂർ-കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്.
സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. സംഭവസമയം ബസില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. കുട്ടിയുടേയും മാതാപിതാക്കളുടേയും യാത്രക്കാരുടേയും മൊഴി രേഖപ്പെടുത്തി.