15 April, 2022 10:12:41 AM


'അപകടപരമ്പരയുമായി സ്വിഫ്റ്റ്': താമരശേരി ചുരത്തില്‍ വീണ്ടും കെ സ്വിഫ്റ്റ് അപകടം



കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാര്‍ പറയുന്നു. ചുരത്തിലെ ആറാം വളവില്‍ കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K