11 April, 2022 09:23:54 AM
കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ: സാമ്പത്തിക പ്രതിസന്ധിയെന്ന് കുറിപ്പ്
കൊച്ചി: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, മകളുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.
ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം