29 March, 2022 09:56:56 AM
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു
കോഴിക്കോട്: വിവാഹം നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോൾ ഒഴിച്ച് കിടപ്പുമുറിയിൽ തീയിട്ട് യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ബഹളം വച്ച് നാട്ടുകാർ ഓടികൂടിയതോടെ ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിക്കും സഹോദരനും സഹോദരഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രത്നേഷ് ഇലക്ട്രീഷ്യനാണ്